സ്ത്രീ പുരുഷനിൽ നിന്നും കൊതിക്കുന്നത് !

സ്ത്രീ പുരുഷനിൽ നിന്നും കൊതിക്കുന്നത് ! 1
    സ്ത്രീ മനസ്സ് ഒരു അനന്ത സാഗരമാണ് . ഒരു പുരുഷന്നു അത് മനസ്സിലാക്കുക എന്നത് ദുഷ്കരമാണ് . എങ്കിലും അസാധ്യമല്ല .ഒരു സ്ത്രീ തന്റെ ഇണയിൽ പൂർണ സംത്രുംപ്തയാകുന്നത്  അവൾ ആഗ്രഹിച്ച കാര്യങ്ങൾ മനസ്സറിഞ്ഞു ചെയ്തു  കൊടുക്കുമ്പോഴാണ് . ചില സ്ത്രീകൾ അവരുടെ ആഗ്രഹങ്ങളെല്ലാം  തുറന്നു പറയുമ്പോൾ , മറ്റു ചിലർ പല ആഗ്രഹങ്ങളും  പറയാൻ കഴിയാതെ അടക്കം കൊള്ളുന്നു . ഓരോ സ്ത്രീ പുരുഷനിലും ആഗ്രഹങ്ങൾ വ്യത്യസ്തം ആണെങ്കിലും ,തന്റെ ഇണയിൽ നിന്ന്  സ്ത്രീകൾ പൊതുവായി കൊതിക്കുന്ന കാര്യങ്ങൾ സമാനമാണ് .

കരുതൽ
   ശ്രദ്ധയും പരിചരണവും സ്നേഹബന്ധത്തിന്റെ അടിത്തറയാണ് . വാത്സല്യം  നിറഞ്ഞ  വർത്തമാനം, ചിരികളികൾ , കാര്യങ്ങൾ താൽപര്യപൂർവം ചോദിച്ചറിയുക തുടങ്ങിയവ എല്ലാം ഇതിന്റെ ഭാഗമാണ് . തന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കണ്ടറിയുകയും സഹായിക്കുകയും മൃദുവായി ഉപദേശിക്കുകയും ചെയുന്ന  പുരുഷന്മാർ,  സ്ത്രീ മനസ്സിൽ താളം സൃഷ്ടിക്കും . ഇണകളിൽ ഈ മൃദുസ്നേഹം  പലപ്പോഴും ലൈംഗിക ആഗ്രഹങ്ങൾ ഉണ്ടാക്കുകായും ചെയ്യുന്നു .

സുഖം ഭാവനാത്മകം
സ്ത്രീ പുരുഷനിൽ നിന്നും കൊതിക്കുന്നത് ! 2  സ്തീയുടെ ചിന്തകൾ ഭാവനാ പൂരിതമാണ്. അവളുടെ സംതൃപ്തി ആഗ്രഹിക്കുന്ന പുരുഷൻ , ചില നിമിഷങ്ങളെങ്കിലും അവളുടെ ഭാവനാ ലോകത്തിൽ അവളോടൊപ്പം ചേരേണ്ടതായുണ്ട്. അവളുടെ  ഭ്രമങ്ങളും ആവശ്യങ്ങളും  ചോദിച്ച്  മനസ്സിലാക്കി , അത് അവൾക്ക് സാധിച്ച് കൊടുക്കേണ്ടത് അത്യാവശ്യമാണ് .അത് അവളെ സുഖത്തിന്റെ മൂർചയിലെതിക്കും .

ലാളന
    ലൈംഗിക ബന്ധത്തിലേക്ക് കടക്കുന്ന  ഒരു സ്ത്രീയെ സംബധിച്ചിടത്തോളം വളരെ  പ്രധാനമാണ് ബാഹ്യകേളി ലാളനകൾ  . സ്ത്രീകൾ പുരുഷനെ പോലെ  പെട്ടെന്ന് ലൈംഗിക ബന്ധത്തിന് തയ്യാറാക്കപ്പെടുന്നില്ല എന്നതാണ് സത്യം . അവർ പതിയെ മാത്രമേ ഈ മാനസികാവസ്ഥയിൽ എത്തൂ എന്നത് കൊണ്ട് തന്നെ ,   അവളെ   ലാളനകളിലൂടെയും  മൃദുച്ചുംബനങ്ങളിലൂടെയും വികാരവതിയാക്കെണ്ടതുണ്ട് . ബാഹ്യകേളി ഇല്ലാത്ത ബന്ധപെടലുകൾ മിക്ക സ്ത്രീകൾക്കും ആസ്വദിക്കാൻ കഴിയില്ല  .അത്തരം ബന്ധപെടലുകൾ അവളെ പറിച്ചെടുക്കുന്നത് പോലെ ആയിരിക്കും.  എന്നാൽ  വളരെ ചുരുക്കം ചില വികാരഭരിതമായ അവസരങ്ങളിൽ ബാഹ്യകേളി ഇല്ലാതെ തന്നെ സ്ത്രീ വേഴ്ചയ്ക്ക് തയ്യാർ ആകുന്നതായി കാണാം .

വൃത്തി സുഗന്ധപൂരിതം 
    ഒരു സ്ത്രീയിൽ പുരുഷൻ ആഗ്രഹിക്കുന്നത് പോലെ തന്നെ, സ്ത്രീയും പുരുഷനിൽ കൊതിക്കുന്നതാണ് വൃത്തിയും വെടിപ്പും . ഗുഹ്യബാഗങ്ങൾ വൃത്തിയോടെ സൂക്ഷിക്കുന്നതും , അവിടത്തെ രോമങ്ങൾ  വെടിപായി വെട്ടിയൊതുക്കുന്നതും  ആവശ്യമാണ് . അല്ലാത്ത വശം അവൾക്ക്  വിരക്തി അനുഭവപെട്ടെക്കാം . ഇത് അവൾക്ക്  ലൈംഗിക ജീവിതത്തിൽ ഒരു താല്പര്യക്കുറവിനു  കാരണമാകാം .   മാത്രമല്ല ,  വൃത്തിയുള്ള ബന്ധം പൂപ്പലും  അണുബാധയും അകറ്റി നിരത്തി , ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനും സഹായിക്കും .

വൈവിധ്യം
   ബന്ധപെടലുകളിൽ “വിരസത” ഒഴിവാക്കപെടെണ്ട ഒന്നാണ് . എല്ലായ്പോഴും ഒരേ രീതി തന്നെ ഉപയോഗിക്കാതെ , ആരോഗ്യകരമായ പരീക്ഷണങ്ങൾ വിരസത ഒഴിവാക്കുന്നതിനോപ്പം , ആസ്വാദനം വർധിപ്പിക്കാനും സഹായിക്കുന്നു . ഇത് ഇണകളിൽ  ആദ്യ ബന്ധത്തിൽ ഉണ്ടായ ഉത്തേജനം  എന്നും നിലനിർത്താൻ സഹായിക്കുന്നു  .

സാവധാനം ഈ തേൻനുകർച്ച 
  സ്നേഹവും ലൈംഗികതയും  ദൃതിയിൽ പൂർത്തിയാക്കി പൊടിയും തട്ടി പോകുന്ന  ഒരു ദിനചര്യ ആക്കാതെ ,  ഓരോ നിമിഷവും പതിയെ ആസ്വദിച്ചു വേണം മുന്നോട്ട് പോകാൻ . ലൈംഗിക ബന്ധത്തിന് സമയ നിയന്ത്രണം അതിന്റെ രസം കെടുത്തും . എത്രയും ദീർഘിപിചും മുഴുകിയും  ചെയ്യുന്നുവോ അത്രയും ആസ്വാദനം കൂടും , സ്ത്രീകള്ക്ക് പ്രത്യേകിച്ചും . അവൾ ആഗ്രഹുക്കുന്നതും അത് തന്നെ .

കാമദേവന്റെ ചുംബനം 
 

സ്ത്രീ പുരുഷനിൽ നിന്നും കൊതിക്കുന്നത് ! 3

ഒരു സ്ത്രീക്ക് അവളുടെ  പുരുഷൻ അവളിൽ എടുക്കുന്ന സ്വാതത്ര്യം മധുരമുള്ളതാണ് . അവൾക്ക് മേലെ ആരോഗ്യകരമായി പൌരുഷം പ്രകടിപ്പിക്കുന്നത് അവൾക്ക് ആസ്വാദ്യകരമാണ് . അവളെ ചുമരിനോട് ചേർത്ത് പിടിച്ച്  പ്രണയിക്കുന്നത് പോലുള്ള അവസരങ്ങൾ ഉദാഹരണമാണ് . ചുംബനം അവൾ തന്റെ ഇണയിൽ നിന്ന് ഒരു പാട് കൊതിക്കുന്ന ഒന്നാണ് . അവള്ടെ ശരീരത്തിലെ ഓരോ ഭാഗത്തും തന്റെ പുരുഷന്റെ ചുണ്ടും നാവും കൊതിക്കുന്നവളാണ്‌  സ്ത്രീ.  അവളുടെ ശരീരവും മനസ്സും മനസ്സിലാക്കേണ്ടത് അവളടെ കാമദേവന്റെ കടമയാണ് .

അനന്തരകേളി
    ലൈംഗിക പൂർവ കേളി പോലെ തന്നെ പ്രധാനമാണ്  , ലൈംഗികാനന്തര  കേളി . പല പുരുഷന്മാരും ശ്രധിക്കാത്തതും അല്ലെങ്കിൽ മറന്നു പോകുന്നതും ആയ ഒരു കാര്യമാണ് ഇത് . സ്ത്രീയുടെ വികാരം പതിയെ മാത്രമേ ഉന്നതിയിലും താഴ്ചയിലും എത്തുകയുള്ളൂ .  ശക്തമായ  വേഴ്ചയ്ക്ക് ശേഷവും അവൾ വികാരവതി ആയിരിക്കും . അവൾ സ്നേഹവും ലാളനയും കൊതിക്കും, ഈ അവസരത്തിൽ അവൾ നേരത്തെ ഉള്ളതിനേക്കാൾ കൂടുതലായി സാമിപ്യം കൊതിക്കും . വേഴ്ചയ്ക്ക് ശേഷവും കുറച്ചു   നേരം അവളുമായി സംസാരിച്ചും ലാളിച്ചും ചുംബിച്ചും അവളുടെ വികാരത്തെ തൃപ്തിപെടുതെണ്ടതുണ്ട്.
ഇത്തിരി കൂടെ സ്നേഹം നല്കേണ്ടതുണ്ട് .!

കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAAMASUTHRA.COM