സെക്സ് : ആരോഗ്യപരമായ ജീവിതത്തിന് !

സെക്സ് : ആരോഗ്യപരമായ ജീവിതത്തിന് ! 1
     ഒരു മനുഷ്യന്റെ അടിസ്ഥാനവികാരമാണ് ലൈംഗികത. പവിത്രമായ

ദാമ്പത്യ ജീവിതത്തിൽ , ഇണകളെ എന്നെന്നും  കൂട്ടിയിണക്കുന്ന ഒരു പ്രധാന കണ്ണി കൂടെയാണ് ലൈംഗികത , ലൈംഗിക ജീവിതം നന്നായി  നയിക്കുന്നവർക്ക് ആരോഗ്യപരമായി പല  ഗുണങ്ങളുമുണ്ട്. ശരീരത്തിനും മനസിനും ഒരു  പോലെ ആനന്ദവും വ്യായാമവും  നല്‍കുന്ന പക്രിയ കൂടിയാണിത് . ഒരു  തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരാശരി  100 കലോറി ഊര്‍ജ്ജമാണ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുക. ഇത് 30 മിനിറ്റ്  ഓടുന്നതിന് തുല്യമായ പ്രയോജനമാണ് നല്‍കുക. താഴെ വിവരിക്കുന്ന ഗുണങ്ങളും സെക്സ് എത്രത്തോളം ആരോഗ്യപരമാണ് എന്നതിന്റെ വിശദീകരണമാണ് .

ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു!
പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ കൊളസ്രേ്ടാള്‍ നില കുറയുന്നു. ചീത്ത കൊളസ്രേ്ടാളിനെ അപേക്ഷിച്ച് നല്ല കൊളസ്രേ്ടാള്‍ ശരീരത്തില്‍ ഏറുകയും ചെയ്യും. ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത് , ആഴ്ചയിൽ രണ്ടു തവണയെങ്കിലും ലൈംഗികിക ബന്ധം നടത്തുന്നവരിൽ , ഹൃദയസ്തംബനത്തിനുള്ള സാധ്യത വളരെയേറെ കുറവാണ് എന്നതാണ് .

രോഗപ്രതിരോധശേഷി കൂട്ടുന്നു
സെക്സ് : ആരോഗ്യപരമായ ജീവിതത്തിന് ! 2ആരോഗ്യപരമായ ബന്ധപെടലുകളിൽ, സ്നേഹപ്രകടനതിന്റെ അവസരങ്ങളിൽ ഇമ്മുനോഗ്ലോബുലിൻ എ  എന്ന ആന്റിബോടി ധാരാളം ഉത്പാധിപ്പിക്കപെടുകയും , അത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോത ശേഷി വർദ്ധിപിക്കുകയും ചെയ്യുന്നതായി പറയപ്പെടുന്നു   ലൈംഗിക ബന്ധം കോശങ്ങളിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിക്കാൻ കാരണമാകുന്നു . അവയവങ്ങളുടെയും കോശങ്ങളുടെയും മികച്ച പ്രവര്‍ത്തനത്തിനും  ഇത് സഹായിക്കും

മാനസിക പിരിമുറുക്കം കുറയ്ക്കുന്നു

. സുകമമായ ലൈംഗിക ബന്ധം നമുക്ക് വൈകാരിക സന്തോഷം നല്കുന്നതിന് പുറമേ , പിരിമുറുക്കം കുറയ്ക്കാനും , അത്  മികച്ച രീതിയിൽ തരണം ചെയ്യാനും  സഹായിക്കുന്നു . ഇണകൾക്കിടയിൽ ഒരുമയുണ്ടാകാനും , ചെറിയ ചെറിയ പരിഭവങ്ങളും പിണക്കങ്ങളും മാറ്റാനും സെക്സ് സഹായിക്കുന്നു ..ലൈംഗികത ശരീരവേദനയും തലവേദനയുമൊക്കെ അകറ്റാനും പര്യാപ്തമാണ്. ഊഷ്മളമായ ലൈംഗിക ബന്ധം ഇണകളില്‍ അനിര്‍വ്വചനീയമായ ആനന്ദം പ്രദാനം ചെയ്യും

ശാരീരസൌന്ദര്യവും ഫിട്നെസ്സും കൂട്ടുന്നു

സെക്സ് : ആരോഗ്യപരമായ ജീവിതത്തിന് ! 3

വശ്യമായ  ലൈംഗികതയില്‍ ഏര്‍പ്പെടുമ്പോൾ  പുരുഷനിലും സ്ത്രീയിലും  ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടും. പുരുഷന്മാരുടെ എല്ലുകള്‍ക്കും മാംസപേശികള്‍ക്കും കൂടുതല്‍ ശക്തി ലഭിക്കാന്‍ ഇതുപകരിക്കും. പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വഴി സ്ത്രീ  ഹോര്‍മോണായ ഈസട്രഗെൻ നില വര്‍ദ്ധിക്കുന്നതു വഴി , അവരുടെ ശരീര സൌന്ദര്യം വർദ്ധിക്കുകയും,  ഹൃദയത്തെ സംരക്ഷിക്കുകയും ,  യോനീകോശങ്ങള്‍ കൂടുതല്‍  മ്രുദുലമാകുകയും  ചെയ്യുന്നു

 ശാന്തമായ  ഉറക്കം പ്രധാനം ചെയ്യുന്നു
ലൈംഗിക ബന്ധത്തിന് ശേഷം  ഉള്ള ഉറക്കം പൊതുവെ ശാന്തവും ആഴത്തിലുള്ളതും ആയിരിക്കും . നമ്മുടെ ശരീരം എല്ലാ തരത്തിലും ഉണർന്നതിന്റെ ഫലമായാണ് ഇത് . മേൽപറഞതെല്ലാം ഇതിന്റെ  അടിസ്ഥാന കാരണം ആണ് .

   പതിവായുള്ള ലൈംഗികത പുരുഷഗ്രന്ഥി എന്നറിയപ്പെടുന്ന പ്രോസ്രേ്ടറ്റ് ഗ്‌ളാന്‍ഡിന്റെ പ്രവര്‍ത്തനത്തെയും ഉത്തേജിപ്പിക്കും. പതിവായി സ്ഖലനം സംഭവിക്കുന്ന പുരുഷന്റെ പ്രോസ്രേ്ടറ്റ് ഗ്‌ളാന്‍ഡില്‍ ദ്രാവകം അടിഞ്ഞ് കൂടിയുള്ള അസ്വസ്ഥത ഉണ്ടാകില്ല.തീവ്രമായുള്ള ലൈംഗിക ബന്ധം ഇണകളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇണചേരുമ്പൊള്‍ ഇണകളുടെ ശരീരത്തില്‍ ഇരുവരെയും തമ്മില്‍ അടുപ്പിക്കുന്ന ഹോര്‍മോണായ ഓസിടോസിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് കാരണം. സെക്സ് സ്ത്രീകളിലും പുരുഷന്മാരിലും മാനസികമായും ശാരീരികമായും ഉണ്ടാകുന്ന മാറ്റങ്ങൾ വരും ആഴ്ചകളിൽ  വിശദമായി വായിക്കാം ..
സ്നേഹത്തോടെ ….

കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAAMASUTHRA.COM