പുരുഷന്റെ ഉത്‌ക്കണ്‌ഠകൾ

പുരുഷന്റെ ഉത്‌ക്കണ്‌ഠകൾ 1
പുരുഷന്റെ ഉത്‌ക്കണ്‌ഠകൾ 2

 അതെ സ്ത്രീകളിലും കുട്ടികളിലും  എന്ന പോലെ പുരുഷന്മാരിലും പല തരം ഉത്‌ക്കണ്‌ഠകൾ ഉണ്ടാകാറുണ്ട് . അതിൽ  സാധരണമായ ചിലതാണ് ചുവടെ കുറിക്കുന്നത്

താരതമ്യം
പല പുരുഷന്മാരിലും ഉള്ള ഒരു ഉത്‌ക്കണ്‌ഠയാണ് , താൻ മറ്റുള്ളവരോളം വളർന്നോ എന്ന ചിന്ത . തന്റെ ശരീരവും കഴിവും പണവുമൊക്കെ ഇതിന്റെ അളവുകോൽ ആയേക്കാം  . എന്നാൽ അവൾ ഇഷ്ടപെടുന്നത് ഇതിനേക്കാൾ ഒക്കെ അപ്പുറം മനസ്സിന്റെ വലുപ്പമാണെന്ന് പുരുഷൻ മനസിലാക്കണം .

വിശ്വാസ്യത
തന്റെ പ്രിയതമയെ വിശ്വസിക്കാത്ത അത്രത്തോളം കുടുംബം തകർക്ക്കുന്ന മറ്റൊരു കാരണം ഇല്ല. തന്റെ കിടപ്പറയിലെ പ്രകടനം മോശമാകുമ്പോൾ , അവൾ മറ്റൊരാളെ തേടി പോകുമോ എന്ന ആശങ്ക സാധാരണമാണ് . എന്നാൽ അവൾക് വേണ്ട സ്നേഹവും പരിചരണവും ലഭിച്ചാൽ അവൾക് കിട്ടുന്നതെല്ലാം സ്വർണ്ണമാണ് . നമ്മൾ സമാധാനത്തോടെ ഇടപഴകുക എന്നത് ആണ് പ്രധാനം

പരിചയകുറവും ശീക്രസ്കലനവും
മിക്കവാറും എല്ലാ പുരുഷനും സ്ത്രീയെ പോലെ തന്നെ പരിചയക്കുറവുള്ളവർ തന്നെ . അതായത് സ്വന്തം കന്യകാത്വം കാത്തു സൂക്ഷിച്ചവർ. അപ്പോൾ ആദ്യ ഘട്ടങ്ങളിൽ പെട്ടെന്നുള്ള സ്കലനം സംഭവിച്ചേക്കാം . അതിൽ പരിഭ്രമിക്കാനില്ല . പതിയെ അത് ശരിയാകും . മാത്രമല്ല , ഇത് അവൾക് നിങ്ങളോടു ഇഷ്ട്ടം കൂട്ടുകയേ ഉള്ളു .

അവളുടെ ആൺ കൂട്ടുകാർ
അവളുടെ ആൺ സുഹൃത്തുക്കൾ നല്ലവരാണോ എന്ന ഉത്‌ക്കണ്‌ഠ പതിവാണ് . ഇത് മോശമായി പരിണമിക്കാതിരിക്കാൻ അവരെ കുറിച്ച നല്ല രീതിയിൽ അറിഞ്ഞ് ഇരിക്കുക . പെണ്ണുങ്ങൾ അവരെ കുറിച്ചു പറഞ്ഞ് കൊടുക്കുന്നത് , പുരുഷനിൽ സംശയം ജനിക്കാതെ സൂക്ഷിക്കും .