ചുംബന രീതികളും അർത്ഥവും

ചുംബന രീതികളും അർത്ഥവും 1
         സ്നേഹമധുരം പകർന്നു നല്കുന്ന അധരസ്പർശനമാണ്‌ ചുംബനം . ചുംബനമില്ലാത്ത സ്നേഹബന്ധങ്ങളെയും ശാരീരിക ബന്ധങ്ങളെയും കുറിച്ച്  ആലോചിച്ച് നോക്കിയിട്ടുണ്ടോ ? വിരളം അല്ലേ ! ധാമ്പത്യബന്ധങ്ങളുടെയും പ്രണയബന്ധങ്ങളുടെയും  അവിഭാജ്യ ഖടകമാണ് ചുംബനം എന്നതിൽ സംശയമേതുമില്ല . മനസ്സിലെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും  വികാരത്തിന്റെയും  ആഴവും പരപ്പും  ചുംബന രീതികളുമായി ബന്ധമുള്ളതായി  കാണാം .

ചുംബന രീതികളും അർത്ഥവും 2

കവിളിലെ ചുംബനം
     സ്നേഹപ്രകടനതിന്റെ ഏറ്റവും ലളിതമായ ഒന്നായി ഇതിനെ പറയാം  . മൃദുവായ സ്നേഹം അറിയിക്കുന്നതിനൊപ്പം കരുതലും ലാളനയും  പ്രകടമാകുന്ന ഈ ചുംബനം,  ഒരിക്കലെങ്കിലും നല്കാത്തതോ കിട്ടാത്തതോ ആയി ആരും ഇല്ല തന്നെ . ശാരീരികമായ ഒരു താല്പര്യത്തെക്കാൾ , കളങ്കമില്ലാത്ത സ്നേഹം സൂചിപ്പിക്കുന്നു . ശാരീരിക താല്പര്യത്തെക്കാൾ  ഉപരിയായി , സന്തോഷ സൂചകവും നിഷ്കളങ്ക സ്വഭാവവുമാണ് ഇതിന്റെ പ്രത്യേകത .

കയ്യിലെ ചുംബനം 
     തന്റെ ആത്മാർത്ഥ സ്നേഹം പ്രിയതമയെ അറിയിക്കാനുള്ള രാജകീയമായതും സ്വർഗീയമായതുമായ  ഒരു രീതിയാണ് കയ്യിലെ ചുംബനം . തന്റെ പ്രിയതമയ്ക്ക് അല്ലെങ്കിൽ പ്രിയന് മുൻപിൽ  മുട്ടുകുത്തി നിന്ന് പുറം കയ്യിൽ (ചിലപ്പോൾ ഉള്ളം കയ്യിലും ) ചുംബനം നൽകുന്ന ഈ രീതി , കൂടുതലും പുരുഷന്മാരാണ് ചെയ്തു വരുന്നത് . പ്രണയാഭ്യർത്ഥന വിവാഹഭ്യർതന എന്നിവയുടെ ഭാഗമായും ക്രിസ്തീയ വിവാഹ ചടങ്ങുകളിലും ഇത് കാണാൻ കഴിയും .

നെറ്റിയിലെ ചുംബനം
    ഹൃദയത്തിന്റെ അടുപ്പത്തെ  സൂചിപിക്കുന്ന ഈ ചുംബനം , കരുതൽ അറിയിക്കുക കൂടി ചെയ്യുന്നു . ഇതിലൂടെ തന്റെ ഇണ , മാതാപിതാക്കൾ ,മക്കൾ തുടങ്ങി ഹൃദയ ബന്ധമുള്ള ആരോടും ശ്രദ്ധയും പരിചരണവും വ്യക്തമാക്കപെടുന്നു . ഈ ചുംബന രീതി  ആശ്വാസച്ചുംബനം എന്നും അറിയപ്പെടുന്നു .

എസ്കിമോ കിസ്സ്‌

ചുംബന രീതികളും അർത്ഥവും 3

     മുഖം മുഖത്തോടു ഒരു ശ്വാസം അകലെ പിടിച്ചു , മൂക്കുകൾ പരസ്പരം ഉരസി ചുംബിക്കുന്ന രീതിയാണ് എസ്കിമോ കിസ്സ്‌.  അലാസ്കയിലെ  പരമ്പരാഗത വർഗമായ എസ്കിമോകളിൽ  കണ്ടു വന്ന രീതി ആയതിനാലാണ് ഈ പേര് വന്നു ചേർന്നത്.

ഫ്രഞ്ച് കിസ്സ്‌  
       സിനിമയിലൂടെയും മറ്റു ചിത്ര -മാധ്യമങ്ങളിലൂടെയും മിക്ക ആളുകൾക്കും പരിചിതമായ ഈ ചുംബന രീതിയെ , ആത്മാവിന്റെ ചുംബനം എന്നും പറയപെടുന്നു.  ചുണ്ടുകളും നാവുകളും ഉചൊസ്വാഷവും പരസ്പരം വച്ച് മാറുന്ന  ഈ രീതി തീക്ഷ്ണമായ സ്നേഹം  വ്യക്തമാക്കുന്ന  ഒന്നാണ്. ഈ രീതി പതിവാക്കിയവരിൽ  ബന്ധം  കൂടുതൽ കരുത്തേകും എന്ന് പഠനങ്ങൾ പറയുന്നു. എങ്കിൽ തന്നെയും ശുചിത്വമില്ലായ്മ രോഗങ്ങൾ പകരുവാനും വഴിവെക്കുന്നു .

ചുമലിലെ ചുംബനം 
     തന്റെ ഇണയുടെ പിന്നിൽ നിന്ന് കൊണ്ട് , അവന്റെ / അവളുടെ ചുമലിൽ ചുംബിക്കുന്നതാണ് ഈ രീതി . ശാരീരിക ബന്ധത്തിന് മുന്പുള്ള  ചുമലിലെ ചുംബനം ഒരു സ്ത്രീയെ വികാരവതിയാക്കുകയും  , അവളെ അതീവ താല്പര്യത്തോടെ  ബന്ധത്തിന് തയ്യാറാക്കുകയും ചെയ്യുന്നു .

നുകരുന്ന ചുംബനം 
    ഫ്രഞ്ച് കിസ്സിലെന്ന പോലെ , ചുണ്ടുകൾ പരസ്പരം ഉരസിയുള്ള ഈ രീതിയിൽ കീഴ് ചുണ്ടും മേല ചുണ്ടും പരസ്പരം നുകരുന്നു . ചുണ്ടിലെന്ന പോലെ ഇണയുടെ മാറിലും മറ്റു ലൈംഗിക അവയവങ്ങളിലും ഈ രീതി പ്രയോഗിക്കുന്നതായി കാണാം .

കണ്ണുകളിലെ  ചുംബനം 
   നെറ്റിയിലെ ചുംബനം പോലെ തന്നെ ഇണയോടുള്ള ശ്രദ്ധയും പരിചരണവും സൂചിപിക്കു്ന ചുംബനമാണ് ഇതും.  കണ്പോള കളിൽ നല്കുന്ന ചുംബനം സൗമ്യമായ സ്നേഹ ലാളന കൂടെയാണ് .

ഡിജിറ്റൽ  ചുംബനം 
    ഇത് വരെ പ്രയോഗത്തിലില്ലാത്ത  ഈ വാചകം കാമസൂത്രയിലൂടെ നിങ്ങൾക്ക് സ്വന്തം . സാങ്കേധിക വിദ്യകൾ പുരോഗമിക്കുമ്പോൾ മനുഷ്യർ തമ്മില്ലുള  അകലവും കുറഞ്ഞു വരുന്നു എന്നത് യാഥാർത്ഥ്യം  .  അകലെയുള്ള ഇണയോടുള്ള സ്നേഹം   ടെക്സ്റ്റ്‌ മെസ്സെജിലൂടെയും കാളിലൂടെയും വീടിയോവിലൂടെയും പ്രകടിപ്പിക്കുന്നവർ കുറവല്ല . അത് കൊണ്ട് തന്നെ  മൊബൈലിൽ കൂടെ ചുംബനങ്ങളും രതിയും നടത്തുന്ന പ്രവണത കൂടി വരുന്നതായി കാണാം . ഡിജിറ്റൽ കിസ്സിനെയും രതിയും കുറിച്ച്  കൂടുതൽ വായിക്കാൻ,  വരുന്ന ലേഖനങ്ങൾക്കായി   കാത്തിരിക്കുക ….

കൂടുതൽ വായിക്കാൻ സ്ഥിരമായി സന്ദർശിക്കുക KAAMASUTHRA.COM